Revelation 10:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴ് ഇടി സംസാരിച്ചത് ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. ഗര്‍ജനത്തോടൊപ്പം അപ്പോള്‍ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങള്‍ക്കു മുദ്രവയ്‍ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാന്‍ കേട്ടു.
Malayalam (ERV) WBTC Bible
ഇടിമുഴക്കങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ എഴുതാനും തുടങ്ങി. പക്ഷേ ഞാനപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഏഴ് ഇടിമുഴക്കങ്ങള്‍ പറഞ്ഞത് എഴുതരുത്. അവ രഹസ്യമാക്കി വയ്ക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു.
Malayalam 1992 MBSI
ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴ് ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്ന് പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴ് ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു.
Malayalam Bible POC-ML 2013
ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴ്‌ഇടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.