Revelation 10:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കരയിലും കടലിലും കാലുറപ്പിച്ചു നില്‌ക്കുന്നതായി ഞാന്‍ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയര്‍ത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു:
Malayalam (ERV) WBTC Bible
അപ്പോള്‍ ഞാന്‍ കണ്ട ദൂതന്‍ ഒരു കാല്‍ കടലിലും ഒരു കാല്‍ കരയിലുമായി നിന്ന് തന്‍റെ വലതുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തെക്കു ഉയർത്തി:
Malayalam 1992 MBSI
സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലത്തെ കൈ ആകാശത്തേക്ക് ഉയർത്തി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലംകൈ ആകാശത്തേക്ക് ഉയര്‍ത്തി:
Malayalam Bible POC-ML 2013
കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട ദൂ തന്‍ വലത്തുകൈ സ്വര്‍ഗത്തിലേക്കുയര്‍ത്തി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.