Revelation 10:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുള്‍ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്‍റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്‍റെ വായില്‍ തേന്‍പോലെ മധുരമുള്ളതായിരിക്കും.”
Malayalam (ERV) WBTC Bible
അതിനാല്‍ ഞാന്‍ ദൂതനെ സമീപിച്ച് ചെറിയ ചുരുള്‍ തരുവാന്‍ അപേക്ഷിച്ചു. ദൂതന്‍ എന്നോടു പറഞ്ഞു, “ഇതാ ചുരുള്‍. അതു തിന്നുകൊള്ളുക. അതു നിന്‍റെ ഉദരത്തിനു കയ്പ്പായിരിക്കും. പക്ഷേ അതു നിന്‍റെ വായ്ക്ക് തേന്‍ പോലെ മധുരമായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടുനീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ചെറിയ ചുരുൾ എനിക്ക് തരിക എന്ന് പറഞ്ഞു. അവൻ എന്നോട്: ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻ പോലെ മധുരിക്കും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്ന് ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്‍റെ വയറ്റിനെ കയ്പിക്കും എങ്കിലും വായില്‍ തേന്‍പോലെ മധുരിക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ ദൂതന്‍െറ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്‍െറ ഉദരത്തില്‍ ഇതു കയ്‌പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’ ” എന്നു പറഞ്ഞു.