Revelation 11:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം: “ഇവിടെ കയറിവരിക” എന്നു പറയുന്നതായി അവര്‍ കേട്ടു. തങ്ങളുടെ ശത്രുക്കള്‍ നോക്കിനില്‌ക്കെ അവര്‍ മേഘത്തിലൂടെ സ്വര്‍ഗാരോഹണം ചെയ്തു.
Malayalam (ERV) WBTC Bible
അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉച്ചത്തിലുള്ള ഒരശരീരി പ്രവാചകര്‍ കേട്ടു, “ഇങ്ങോട്ടേക്കു കയറിവരിക!” ഒരു മേഘത്തില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നുപോയി. അവര്‍ പോകുന്നത് അവരുടെ ശത്രുക്കള്‍ നോക്കിനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.
Malayalam 1992 MBSI
ഇവിടെ കയറിവരുവിന്‍ എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ “ഇവിടെ കയറിവരുവിൻ!” എന്നു സ്വർഗ്ഗത്തിൽനിന്ന് ഒരു മഹാശബ്ദം അവരോട് പറയുന്നത് അവർ കേട്ട്. അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവിടെ കയറിവരുവിന്‍ എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.
Malayalam Bible POC-ML 2013
സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, “ഇവിടെ കയറിവരിക” എന്നു സ്വർഗത്തിൽനിന്ന് തങ്ങളോടു പറയുന്ന ഒരു മഹാശബ്ദം അവർ കേട്ടു. അവരുടെ ശത്രുക്കൾ നോക്കിനിൽക്കെ ഒരു മേഘത്തിൽ അവർ സ്വർഗത്തിലേക്കു കയറിപ്പോയി.