Revelation 11:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ സ്വര്‍ഗത്തില്‍ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സര്‍വേശ്വരന്‍റെയും അവിടുത്തെ ക്രിസ്തുവിന്‍റെയും രാജ്യമായിത്തീര്‍ന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം.
Malayalam (ERV) WBTC Bible
ഏഴാമത്തെ ദൂതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ ശബ്ദങ്ങളുണ്ടായി. ശബ്ദങ്ങള്‍ പറഞ്ഞു, “ലോകത്തിന്‍റെ മേലുള്ള ഭരണശക്തി നമ്മുടെ കര്‍ത്താവിന്‍റെയും അവന്‍റെ ക്രിസ്തുവിന്‍റെയും ആണ്. അവന്‍ എന്നേക്കും ഭരണം നടത്തും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.
Malayalam 1992 MBSI
ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍: ലോകരാജത്വം നമ്മുടെ കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്ന് സ്വര്‍ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
Malayalam Bible POC-ML 2013
ഏഴാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ സ്വര്‍ഗത്തില്‍ വലിയ സ്വരങ്ങളുണ്ടായി: ലോകത്തിന്‍െറ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്‍േറ തും അവിടുത്തെ അഭിഷിക്‌തന്‍േറ തും ആയിരിക്കുന്നു. അവിടുന്ന്‌ എന്നേക്കും ഭരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ, “ലോകഭരണം നമ്മുടെ കർത്താവിനും അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവിടന്ന് എന്നെന്നേക്കും ഭരിക്കും” എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി.