Revelation 11:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സര്‍വശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.
Malayalam (ERV) WBTC Bible
മൂപ്പന്മാര്‍ പറഞ്ഞു, “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. ആകുന്നവനും സദാ ആയിരുന്നവനും നീയാകുന്നു. നീ നിന്‍റെ മഹാശക്തി ഉപയോഗിച്ചു ഭരണം നടത്തുന്നതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
Malayalam 1992 MBSI
സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പറഞ്ഞത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവമേ, നീ നിന്റെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ ഞങ്ങൾ നിനക്ക് നന്ദി കരേറ്റുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.
Malayalam Bible POC-ML 2013
ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ നന്‌ദി പറയുന്നു. എന്തെന്നാല്‍, അങ്ങു വലിയ ശക്‌തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.