Revelation 11:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയര്‍ക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും.
Malayalam (ERV) WBTC Bible
പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
Malayalam 1992 MBSI
ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആലയത്തിന് പുറത്തുള്ള പ്രാകാരം വിട്ടേക്കുക, അത് അളക്കരുത്; അത് ജാതികൾക്ക് കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ട് മാസം ചവിട്ടി മെതിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും.
Malayalam Bible POC-ML 2013
ദേവാലയത്തിന്‍െറ മുറ്റംഅളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്‍കപ്പെട്ടതാണ്‌. നാല്‍പത്തിരണ്ടുമാസം അവര്‍ വിശുദ്‌ധ നഗരത്തെ ചവിട്ടിമെതിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാലയാങ്കണം അളക്കാതെ വിടുക. കാരണം, അത് യെഹൂദേതരർക്കു നൽകപ്പെട്ടിരിക്കുന്നു. അവർ വിശുദ്ധനഗരത്തെ നാൽപ്പത്തിരണ്ട് മാസം ചവിട്ടി അശുദ്ധമാക്കും.