Revelation 11:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന്‍റെ തെരുവീഥിയില്‍ അവരുടെ മൃതദേഹങ്ങള്‍ കിടക്കും. സോദോമിന്‍റെയും ഈജിപ്തിന്‍റെയും പ്രതീകമായിട്ടത്രേ ആ നഗരം അറിയപ്പെടുന്നത്.
Malayalam (ERV) WBTC Bible
രണ്ടു സാക്ഷികളുടേയും ശരീരം മഹാനഗരത്തിന്‍റെ വീഥികളില്‍ കിടക്കും. സൊദോം എന്നും മിസ്രയീം എന്നുമാണ് ആ നഗരത്തിന്‍റെ പേര്. ആ നാമങ്ങള്‍ക്കു ഒരു പ്രത്യേകാര്‍ത്ഥമുണ്ട്. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട നഗരമാണത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.
Malayalam 1992 MBSI
അവരുടെ കര്‍ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയില്‍ അവരുടെ ശവം കിടക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ശവശരീരങ്ങൾ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും പ്രതീകാത്മകമായി സൊദോം എന്നും മിസ്രയീം എന്നും വിളിക്കപ്പടുന്നതുമായ മഹാനഗരത്തിന്റെ തെരുവിൽ കിടക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍ അവരുടെ ശവം കിടക്കും.
Malayalam Bible POC-ML 2013
സോദോം എന്നും ഈജിപ്‌ത്‌ എന്നും പ്രതീകാര്‍ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്‍െറ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ്‌ അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആലങ്കാരികമായി സൊദോം എന്നും ഈജിപ്റ്റ് എന്നും വിളിക്കപ്പെടുന്നതുമായ മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും.