Revelation 12:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരാകട്ടെ, കുഞ്ഞാടിന്‍റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവര്‍ സ്നേഹിച്ചില്ല. മരിക്കുവാന്‍പോലും അവര്‍ സന്നദ്ധരായിരുന്നു.
Malayalam (ERV) WBTC Bible
കുഞ്ഞാടിന്‍റെ രക്തം കൊണ്ടും തങ്ങളുടെ തന്നെ സത്യവചനങ്ങള്‍ കൊണ്ടും നമ്മുടെ സഹോദരന്മാര്‍ അവനെ തോല്പിച്ചു. അവര്‍ തങ്ങളുടെ ജീവനെ അത്ര സ്നേഹിച്ചില്ല. അവര്‍ മരണത്തെ ഭയന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
Malayalam 1992 MBSI
അവര്‍ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനെ കുഞ്ഞാടിന്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു; മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
Malayalam Bible POC-ML 2013
അവരാകട്ടെ കുഞ്ഞാടിന്‍െറ രക്‌തം കൊണ്ടും സ്വന്തം സാക്‌ഷ്യത്തിന്‍െറ വചനം കൊണ്ടും അവന്‍െറ മേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.