Revelation 12:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അതിന്‍റെ പിടിയില്‍പ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാന്‍ വന്‍കഴുകന്‍റെ രണ്ടുചിറകുകള്‍ ആ സ്‍ത്രീക്കു നല്‌കപ്പെട്ടു. അവിടെ മൂന്നര വര്‍ഷക്കാലം സര്‍പ്പത്തിന്‍റെ കൈയില്‍ അകപ്പെടാതെ അവള്‍ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ ആ സ്ത്രീയ്ക്ക് വലിയ പരുന്തിന്‍റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് തനിക്കായൊരുക്കപ്പെട്ട മരുഭൂമിയിലേക്കു പറക്കാന്‍ കഴിഞ്ഞു. അവിടെ അവള്‍ മൂന്നരവര്‍ഷം പരിപാലിക്കപ്പെടും. അവിടെയവള്‍ മഹാസര്‍പ്പത്തില്‍ നിന്നും അകന്നിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
Malayalam 1992 MBSI
അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മഹാസർപ്പത്തിന്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പരന്നുപോകേണ്ടതിന് കഴുകന്റെ വലിയ രണ്ട് ചിറകുകൾ അവൾക്ക് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
Malayalam Bible POC-ML 2013
സര്‍പ്പത്തിന്‍െറ വായില്‍നിന്നു രക്‌ഷപെട്ടു തന്‍െറ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്‌ത്രീക്കു വന്‍കഴുകന്‍െറ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയും അവള്‍ അവിടെ സംരക്‌ഷിക്കപ്പെടേണ്ടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു.