Revelation 12:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഭൂമി സ്‍ത്രീയുടെ തുണയ്‍ക്കെത്തി. സര്‍പ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു.
Malayalam (ERV) WBTC Bible
പക്ഷേ ഭൂമി അവളെ സഹായിച്ചു. ഭൂമി തന്‍റെ വായ് പിളര്‍ന്ന് മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നൊഴുകിയ ജലമാകെ കുടിച്ചു വറ്റിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ്തുറന്ന് വിഴുങ്ങിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
Malayalam Bible POC-ML 2013
എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്‌തുറന്ന്‌ സര്‍പ്പം വായില്‍നിന്ന്‌ ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു.