Revelation 12:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സ്‍ത്രീയുടെനേരെ സര്‍പ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയും യേശുവിന്‍റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്‍ത്രീയുടെ സന്താനങ്ങളില്‍ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാന്‍ സര്‍പ്പം പുറപ്പെട്ടു.
Malayalam (ERV) WBTC Bible
അതോടെ മഹാസര്‍പ്പത്തിന് ആ സ്ത്രീയോടുള്ള കോപം വര്‍ദ്ധിച്ചു. മഹാസര്‍പ്പം അവളുടെ മറ്റു മക്കളോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവിടം വിട്ടുപോയി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നവരും യേശു പഠിപ്പിച്ച സത്യം സ്വീകരിച്ചവരുമാണവളുടെ മക്കള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
Malayalam 1992 MBSI
മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ സർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു. അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.