Revelation 13:10 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
തടവുകാരനാകേണ്ടവന്‍ തടവുകാരനാവുകതന്നെ ചെയ്യും. വാളുകൊണ്ടു കൊല്ലുന്നവന്‍ ഒരു വാളുകൊണ്ടു തന്നെ കൊല്ലപ്പെടും. ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധ ജനങ്ങള്‍ക്കു സഹനശക്തിയും വിശ്വാസവും വേണമെന്നാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.
Malayalam 1992 MBSI
അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടിമത്തത്തിലേക്ക് നയിക്കുന്നവർ അടിമത്തത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും: ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ട് ആവശ്യം.
Malayalam Bible POC-ML 2013
തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിന് ഇരയാകണം. ഇവിടെയാണ് വിശുദ്‌ധരുടെ സ ഹനശക്‌തിയും വിശ്വാസവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബന്ധനത്തിനായി വിധിക്കപ്പെട്ടവർ ബന്ധനത്തിലേക്കു പോകുന്നു. വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ വാളിനാൽ വധിക്കപ്പെടുന്നു.” ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.