Revelation 13:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യത്തെ മൃഗത്തിന്‍റെ മുമ്പില്‍വച്ച് ചെയ്യുവാന്‍ അനുവദിച്ച അദ്ഭുതങ്ങള്‍ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്‍റെ വിഗ്രഹം ഉണ്ടാക്കുവാന്‍ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
രണ്ടാമത്തെ മൃഗം ഭൂവാസികളെ വഞ്ചിക്കുന്നു. തനിക്കു പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട വീര്യപ്രവര്‍ത്തികള്‍ കൊണ്ടാണത് ജനങ്ങളെ വഞ്ചിക്കുന്നത്. ആദ്യത്തെ മൃഗത്തെ രക്ഷിക്കാനാണവന്‍ ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ മൃഗത്തെ ആദരിക്കാന്‍ ഒരു വിഗ്രഹമുണ്ടാക്കാന്‍ അവന്‍ ജനങ്ങളോടു കല്പിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും മരിക്കാത്ത മൃഗമായിരുന്നു അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു.
Malayalam 1992 MBSI
മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൃഗത്തിന്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൃഗത്തിന്‍റെ മുമ്പില്‍ പ്രവര്‍ത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
മൃഗത്തിന്‍െറ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്‌ടപ്പെടാതിരുന്ന മൃഗത്തിന്‍െറ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു.