Revelation 13:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യയുടെ അര്‍ഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ ആ സംഖ്യ ഒരു മനുഷ്യന്‍റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്.
Malayalam (ERV) WBTC Bible
ബുദ്ധിയുള്ളവന് മൃഗത്തിന്‍റെ സംഖ്യ കണ്ടെത്താനാകും. വിജ്ഞാനമാണിവിടെ ആവശ്യം. അത് ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. അറുന്നൂറ്റി അറുപത്താറാണ് ആ സംഖ്യ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അവന്റെ സംഖ്യ 666.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറ്.
Malayalam Bible POC-ML 2013
ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്‍െറ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്‍െറ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.