Revelation 13:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസര്‍പ്പത്തെ മനുഷ്യര്‍ നമസ്കരിച്ചു. “ഈ മൃഗത്തോടു സമന്‍ ആരുണ്ട്? ഇതിനോടു പോരാടുവാന്‍ ആര്‍ക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യര്‍ അതിനെയും നമസ്കരിച്ചു.
Malayalam (ERV) WBTC Bible
തന്‍റെ ശക്തി മൃഗത്തിനു നല്‍കിയതിനാല്‍ ആളുകള്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു. ആളുകള്‍ മൃഗത്തെയും നമസ്കരിച്ചു. അവര്‍ ചോദിച്ചു, “ആരുണ്ട് ഈ മൃഗത്തോളം ശക്തനായിട്ട്? ആര്‍ക്ക് അതിനോടേറ്റുമുട്ടാനാകും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
Malayalam 1992 MBSI
മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര്‍ മഹാസര്‍പ്പത്തെ നമസ്ക്കുരിച്ചുമൃഗത്തോടു തുല്യന്‍ ആര്‍? അതിനോടു പൊരുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൃഗത്തിന് തന്റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവര്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍? അതിനോടു പൊരുതുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
Malayalam Bible POC-ML 2013
മൃഗത്തിന് അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.