Revelation 13:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെ ദുഷിക്കുവാന്‍ അതു വായ് തുറന്നു. ദൈവനാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗവാസികളെയും അതു ദുഷിച്ചു.
Malayalam (ERV) WBTC Bible
അത് ദൈവദൂഷണം പറയാന്‍ വായ തുറന്നു. ദൈവത്തിന്‍റെ നാമത്തിനും അവന്‍റെ വാസസ്ഥാനത്തിനും സ്വര്‍ഗ്ഗനിവാസികള്‍ക്കുമെല്ലാം എതിരായി ദൂഷണം നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
Malayalam 1992 MBSI
അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തേയും അവന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ്തുറന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിനായി വായ്തുറന്നു.
Malayalam Bible POC-ML 2013
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌ തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു.