Revelation 13:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബലി അര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവഗ്രന്ഥത്തില്‍ ലോകസ്ഥാപനത്തിനു മുമ്പ് പേരെഴുതപ്പെട്ടിട്ടില്ലാത്ത സകല ഭൂവാസികളും അതിനെ വന്ദിക്കും. ചെവിയുള്ളവന്‍ ഇതു കേള്‍ക്കട്ടെ.
Malayalam (ERV) WBTC Bible
ഭൂമിയില്‍ ജീവിക്കുന്നവരെല്ലാം മൃഗത്തെ നമസ്കരിക്കും. കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ ലോകാരംഭം മുതല്‍ക്കു പേരെഴുതാത്തവരെല്ലാം അതിനെ നമസ്കരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
Malayalam 1992 MBSI
ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലോകസ്ഥാപനംമുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും.
Malayalam Bible POC-ML 2013
വധിക്കപ്പെട്ട കുഞ്ഞാടിന്‍െറ ജീവഗ്രന്‌ഥത്തില്‍, ലോകസ്‌ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വരും അതിനെ ആരാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.