Revelation 14:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ മാലാഖ അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയില്‍നിന്ന് കുലകള്‍ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കില്‍ ഇട്ടു ഞെക്കിപ്പിഴിഞ്ഞു.
Malayalam (ERV) WBTC Bible
ദൂതന്‍ ഭൂമിക്കു മുകളിലൂടെ തന്‍റെ വാള്‍ വീശി. ദൂതന്‍ ഭൂമിയിലെ മുന്തിരി പറിച്ച് ദൈവകോപത്തിന്‍റെ മുന്തിരിച്ചക്കിലേക്കിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു.
Malayalam 1992 MBSI
ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി, ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച്, ദൈവകോപത്തിന്റെ വലിയ മുന്തിരിച്ചക്കിൽ ഇട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൂതന്‍ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്‍റെ വലിയ ചക്കില്‍ ഇട്ടു.
Malayalam Bible POC-ML 2013
അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേ ഖരിച്ച്‌ ദൈവത്തിന്‍െറ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു.