Revelation 14:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെള്ളച്ചാട്ടത്തിന്‍റെ ഗര്‍ജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ കേട്ടത് വൈണികരുടെ വീണകളില്‍നിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു.
Malayalam (ERV) WBTC Bible
ധാരാളം ജലപ്രവാഹത്തിന്‍റെയും ഇടിമുഴക്കത്തിന്‍റെയും പോലുള്ള ശബ്ദം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കേട്ടു. ആളുകള്‍ വീണ മീട്ടുന്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിനു സദൃശ്യമായ ശബ്ദമാണ് ഞാന്‍ കേട്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു.
Malayalam 1992 MBSI
പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്ന് ഒരു ഘോഷം ഞാൻ കേട്ട്; ഞാൻ കേട്ട ഘോഷം വീണ വായനക്കാർ അവരുടെ വീണകൾ മീട്ടുന്നതുപോലെയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെരുവെള്ളത്തിന്‍റെ ഇരച്ചില്‍പോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.
Malayalam Bible POC-ML 2013
വെള്ളച്ചാട്ടത്തിന്‍െറ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു- വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു.