Revelation 14:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കില്‍നിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തില്‍ മുന്നൂറു കിലോമീറ്റര്‍ ദൂരം ഒഴുകി.
Malayalam (ERV) WBTC Bible
നഗരത്തിനു പുറത്ത് മുന്തിരിച്ചക്കില്‍ വച്ച് അവ മെതിച്ചു. മുന്തിരിച്ചക്കില്‍ നിന്നും രക്തം പ്രവഹിച്ചു. കുതിരത്തലകളോളം പൊക്കത്തില്‍ ഉയര്‍ന്നു തെറിച്ച അത് ഇരുന്നൂറു നാഴിക ദൂരം പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
Malayalam 1992 MBSI
ചകൂ നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം കുതിരകളുടെ കടിഞ്ഞാണോളം ഉയരത്തിൽ ഇരുനൂറ് നാഴിക ദൂരത്തോളം ഒഴുകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
Malayalam Bible POC-ML 2013
പട്ടണത്തിനുവെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്‌, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്‌താദിയോണ്‍ നീളത്തില്‍ രക്‌തപ്രവാഹം ഉണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.