Revelation 14:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്‍ത്രീകളോടു ബന്ധം പുലര്‍ത്താത്ത ജിതേന്ദ്രിയരാണവര്‍. കുഞ്ഞാട് എവിടെ പോയാലും അവര്‍ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവര്‍ഗത്തില്‍നിന്ന് അവര്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവര്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ആദ്യഫലം അത്രേ.
Malayalam (ERV) WBTC Bible
ഈ നൂറ്റിനാല്പത്തിനാലായിരം പേര്‍ സ്ത്രീ സന്പര്‍ക്കം മൂലം മലിനപ്പെടാത്തവരായിരുന്നു. അവര്‍ സ്വയം ശുദ്ധരായി സംരക്ഷിച്ചു. അവര്‍ കുഞ്ഞാടിനെ, അതു പോകുന്നിടത്തൊക്കെ പിന്തുടര്‍ന്നു. ഭൂവാസികള്‍ക്കിടയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരാണ് ഈ നൂറ്റിനാല്പത്തിനാലായിരം പേരും. ദൈവത്തിനും കുഞ്ഞാടിനും ആദ്യമായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ സ്ത്രീകളാൽ മാലിന്യപ്പെടാത്തവർ; ശുദ്ധിയുള്ളവരായി സൂക്ഷിച്ചവർ തന്നെ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുക്കപ്പെട്ടവർ ആയിരുന്നു ഇവർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ സ്‌ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്‌. അവര്‍ബ്രഹ്‌മചാരികളുമാണ്‌. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്ന് വിലയ്ക്കു വാങ്ങിയിരിക്കുന്നു.