Revelation 14:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുര്‍വൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോണ്‍ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോള്‍ ഒന്നാമത്തെ ദൂതനെ പിന്തുടര്‍ന്നിരുന്ന രണ്ടാമത്തെ ദൂതന്‍ പറഞ്ഞു, “അവള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു! ബാബിലോന്‍ മഹാനഗരം നശിപ്പിക്കപ്പെട്ടിരിക്കുന്നു! എല്ലാ രാജ്യങ്ങളെയും അവള്‍ തന്‍റെ അധമവികാരങ്ങളുടെ വീഞ്ഞില്‍ നിന്ന് കുടിപ്പിക്കുകയും ദൈവത്തിന്‍റെ കോപത്തിനിരയാവുകയും ചെയ്തു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.
Malayalam 1992 MBSI
രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ ചെന്നുവീണുപോയി; തന്റെ ദുര്‍ന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബിലോൺ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രണ്ടാമത് വേറൊരു ദൂതന്‍ പിന്‍ചെന്നു; വീണുപോയി; തന്‍റെ ദുര്‍ന്നടപ്പിന്‍റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രണ്ടാമതൊരു ദൂതന്‍ വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്‌തിയുടെ വീഞ്ഞ്‌ സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’ ”