Revelation 14:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[9,10] മൂന്നാമതു വേറൊരു മാലാഖ അവരുടെ പിന്നാലെ വന്ന് അത്യുച്ചസ്വരത്തില്‍ പറഞ്ഞു: “മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ വന്ദിക്കുകയും, നെറ്റിയിലോ കൈയിലോ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ ഉഗ്രകോപമാകുന്ന വീഞ്ഞു കുടിക്കേണ്ടിവരും. വീര്യം കുറയ്‍ക്കാത്ത ആ വീഞ്ഞ് ദൈവത്തിന്‍റെ കോപമാകുന്ന പാനപാത്രത്തില്‍ പകര്‍ന്നിരിക്കുന്നു. വിശുദ്ധമാലാഖമാരുടെയും കുഞ്ഞാടിന്‍റെയും മുമ്പാകെ അവര്‍ ഗന്ധകാഗ്നിയില്‍ ദണ്ഡിപ്പിക്കപ്പെടും.
Malayalam (ERV) WBTC Bible
രണ്ടു ദൂതന്മാരെയും പിന്തുടര്‍ന്ന് മൂന്നാമതൊരു ദൂതന്‍ കൂടി വന്നു. ഈ ദൂതന്‍ ഉച്ചത്തില്‍ പറഞ്ഞു, “മൃഗത്തെയും അതിന്‍റെ വിഗ്രഹത്തെയും നമസ്കരിക്കുകയും മൃഗത്തിന്‍റെ അടയാളം അവരുടെ നെറ്റിയിലോ അഥവാ അവരുടെ കൈയിലോ വഹിയ്ക്കുകയും ചെയ്യുന്നവനു ദുരിതം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ
Malayalam 1992 MBSI
മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞതുമൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവന്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ ചെന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയോ അതിന്റെ പ്രതിമയേയോ ആരാധിക്കുകയും തന്റെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവൻ ആരായിരുന്നാലും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തില്‍ പറഞ്ഞത്: മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവന്‍
Malayalam Bible POC-ML 2013
മൂന്നാമതൊരു ദൂതന്‍ വന്ന്‌ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്‍െറ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്‌താല്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ