Revelation 15:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാന്‍ സ്വര്‍ഗത്തില്‍ ദര്‍ശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാര്‍ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്‍റെ രോഷം സമാപിച്ചു.
Malayalam (ERV) WBTC Bible
അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അത്ഭുതം കൂടി കണ്ടു. അത് മഹത്തും അത്ഭുതകരവുമായിരുന്നു. ഏഴു ദുരിതങ്ങളുമായി വരുന്ന ഏഴു ദൂതന്മാര്‍. ഈ ദുരിതങ്ങള്‍ക്കു ശേഷം ദൈവകോപം അവസാനിക്കുമെന്നതിനാല്‍ അവ അവസാനത്തെ ദുരിതങ്ങളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.
Malayalam 1992 MBSI
ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ വലുതും അത്ഭുതകരവുമായ മറ്റൊരു അടയാളം ഞാൻ സ്വർഗ്ഗത്തിൽ കണ്ട്; അവിടെ അവസാനത്തെ ഏഴ് ബാധകളുള്ള ഏഴ് ദൂതന്മാരെ തന്നെ. ദൈവക്രോധം ഇവരിൽ പൂർത്തിയായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ വലുതും അദ്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെത്തന്നെ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.
Malayalam Bible POC-ML 2013
സ്വര്‍ഗത്തില്‍ മഹത്തും വിസ്‌മയാവഹ വുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്‌. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്‍െറ ക്രോധം അവസാനിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്.