Revelation 15:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാന്‍ കണ്ടു. മൃഗത്തോടും, അതിന്‍റെ പ്രതിമയോടും, ആ പേരിന്‍റെ സംഖ്യയോടും പൊരുതി ജയിച്ചവര്‍ വീണകള്‍ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്‌ക്കുന്നതും ഞാന്‍ ദര്‍ശിച്ചു.
Malayalam (ERV) WBTC Bible
അഗ്നി കലര്‍ന്ന ഒരു സ്ഫടികസമുദ്രം പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍റെയും അവന്‍റെ വിഗ്രഹത്തിന്‍റെയും അവന്‍റെ പേരിന്‍റെ സംഖ്യയ്ക്കും മേല്‍ വിജയം നേടിയവര്‍ സമുദ്രതീരത്തു നില്‍ക്കുന്നു. അവരുടെ കൈകളില്‍ ദൈവം നല്‍കിയ വീണകളുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു.
Malayalam 1992 MBSI
തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തീ കലർന്ന പളുങ്കുകടൽ പോലെയൊന്നും അതിനരികെ മൃഗത്തെയും അതിന്റെ പ്രതിമയേയും മൃഗത്തിന്റെ പേരിന്റെ സംഖ്യയേയും ജയിച്ചവർ, ദൈവം നൽകിയ വീണകൾ പിടിച്ചുംകൊണ്ട് നില്ക്കുന്നതും ഞാൻ കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തീ കലര്‍ന്ന പളുങ്കുകടല്‍പോലെ ഒന്നും മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്‍റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിനരികെ നില്ക്കുന്നതും ഞാന്‍ കണ്ടു.
Malayalam Bible POC-ML 2013
അഗ്‌നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്‌ച ഞാന്‍ കണ്ടു. മൃഗത്തിന്‍മേലും അവന്‍െറ പ്രതിമയിന്‍മേലും അവന്‍െറ നാമസംഖ്യയിന്‍മേലും വിജയം വരിച്ച്‌, ദൈവത്തിന്‍െറ വീണപിടിച്ചുകൊണ്ട്‌ പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.