Revelation 15:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്‍റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു: “സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അവിടുത്തെ പ്രവൃത്തികള്‍ മഹത്തും അദ്ഭുതകരവുമാകുന്നു. സര്‍വ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികള്‍ നീതിയും സത്യവുമുള്ളവയാകുന്നു.
Malayalam (ERV) WBTC Bible
അവര്‍ ദൈവദാസനായ മോശെയുടെയും കുഞ്ഞാടിന്‍റെയും ഗാനം പാടി: “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ പ്രവര്‍ത്തികള്‍ മഹനീയവും അത്ഭുതകരവുമാകുന്നു. രാഷ്ട്രങ്ങളുടെ രാജാവേ, നിന്‍റെ വഴികള്‍ ശരിയും സത്യവുമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.
Malayalam 1992 MBSI
അവര്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതുസര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുള്ളവ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടിക്കൊണ്ടിരുന്നു: സകലത്തെയും ഭരിക്കുന്നവനായ ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതങ്ങളുമായവ; സർവ്വശക്തനായ കർത്താവും വിശുദ്ധരുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി ചൊല്ലിയത്: സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ പ്രവൃത്തികള്‍ വലുതും അദ്ഭുതവുമായവ; സര്‍വജാതികളുടെയും രാജാവേ, നിന്‍റെ വഴികള്‍ നീതിയും സത്യവുമുള്ളവ.
Malayalam Bible POC-ML 2013
അവര്‍ ദൈവത്തിന്‍െറ ദാസനായ മോശയുടെയും കുഞ്ഞാടിന്‍െറയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്‌തനും ദൈവവുമായ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു: “മഹത്തും വിസ്മയകരവുമാകുന്ന സർവശക്തിയുള്ള ദൈവമായ കർത്താവേ, ജനതകളുടെ രാജാവേ, അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.