Revelation 15:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ഏഴു മാലാഖമാര്‍ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തില്‍നിന്നു പുറത്തുവന്നു. അവര്‍ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറില്‍ പൊന്‍കച്ചയും.
Malayalam (ERV) WBTC Bible
ഏഴു ദുരിതങ്ങളും കൊണ്ടുവന്ന ദൂതന്മാര്‍ ദൈവാലയത്തില്‍ നിന്നും പുറത്തു വന്നു. അവര്‍ വൃത്തിയുള്ള തിളങ്ങുന്ന ശണവസ്ത്രം ധരിച്ചിരുന്നു. അവരുടെ മാറില്‍ സുവര്‍ണ്ണ കച്ച കെട്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു.
Malayalam 1992 MBSI
ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴ് ബാധകൾ കയ്യിലുള്ള ഏഴ് ദൂതന്മാരും ശുദ്ധമായ വെള്ളവസ്ത്രം ധരിച്ചും മാറത്ത് പൊൻകച്ച കെട്ടിയുംകൊണ്ട് അതിവിശുദ്ധസ്ഥലത്ത് നിന്നു പുറത്തുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊന്‍കച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തില്‍നിന്നു പുറപ്പെട്ടുവന്നു.
Malayalam Bible POC-ML 2013
ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്‌ത്രം ധരിച്ചിരുന്നു; വക്‌ഷസ്‌സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ചകെട്ടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു.