Revelation 15:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു മാലാഖമാര്‍ക്കു നല്‌കി.
Malayalam (ERV) WBTC Bible
അപ്പോള്‍ നാലു ജീവികളിലൊന്ന് ഏഴു ദൂതന്മാര്‍ക്കും ഏഴു സ്വര്‍ണ്ണക്കലശങ്ങള്‍ നല്‍കി. കലശങ്ങളില്‍ എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാർക്കു കൊടുത്തു.
Malayalam 1992 MBSI
അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാല് ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴ് സ്വർണ്ണപാത്രങ്ങൾ ആ ഏഴ് ദൂതന്മാർക്ക് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു ദൂതന്മാര്‍ക്കു കൊടുത്തു.
Malayalam Bible POC-ML 2013
നാലു ജീവികളില്‍ ഒന്ന്‌, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍െറ ക്രോധം നിറ ച്ചഏഴു പൊന്‍കലശങ്ങള്‍ ഏഴു ദൂതന്‍മാര്‍ക്കു കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു.