Revelation 16:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ പോയി ദൈവത്തിന്‍റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക” എന്ന് ആ ഏഴു മാലാഖമാരോട് ഉച്ചത്തില്‍ പറയുന്ന ഒരു ശബ്ദം ദേവാലയത്തില്‍നിന്ന് ഞാന്‍ പിന്നീടു കേട്ടു.
Malayalam (ERV) WBTC Bible
അപ്പോള്‍ ഞാന്‍ ദൈവാലയത്തില്‍ നിന്നൊരു ഗംഭീരസ്വരം കേട്ടു. അത് ഏഴു ദൂതന്മാരോടും പറയുകയായിരുന്നു, “ചെന്ന് ദൈവകോപത്തിന്‍റെ ഏഴ് കലശങ്ങള്‍ ഭൂമിയുടെ മേല്‍ ഒഴിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
Malayalam 1992 MBSI
നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചു പറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്ന് ഒരു മഹാശബ്ദം ദൈവാലയത്തില്‍നിന്ന് ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
ശ്രീകോവിലില്‍നിന്ന്‌ ആ ഏഴു ദൂ തന്‍മാരോടു പറയുന്ന ഒരു വലിയ സ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി ദൈവകോപത്തിന്‍െറ ആ ഏഴു പാത്രങ്ങള്‍ ഭൂമിയിലേക്ക്‌ ഒഴിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.