Revelation 16:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവര്‍. സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവര്‍ അവരുടെ അടുക്കലേക്കു പോകുന്നു.
Malayalam (ERV) WBTC Bible
ഈ അശുദ്ധാത്മാക്കള്‍ ഭൂതങ്ങളുടെ ആത്മാക്കളാണ്. വീര്യപ്രവര്‍ത്തികള്‍ക്കുള്ള ശക്തി അവര്‍ക്കുണ്ട്. ഈ അശുദ്ധാത്മാക്കള്‍ ലോകം മുഴുവനുമുള്ള രാജാക്കന്മാരിലേക്കു പുറപ്പെടുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് രാജാക്കന്മാരെ ഈ അശുദ്ധാത്മാക്കള്‍ സംഘടിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.—
Malayalam 1992 MBSI
ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. —
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവ സര്‍വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേര്‍പ്പാന്‍ അദ്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നെ.
Malayalam Bible POC-ML 2013
അവര്‍ സര്‍വശക്‌തനായ ദൈവത്തിന്‍െറ മഹാദിനത്തിലെയുദ്‌ധത്തിനായിലോകമെമ്പാടുമുള്ള രാജാക്കന്‍മാരെ ഒന്നി ച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്‌മാക്ക ളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.