Revelation 16:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇതാ ഞാന്‍ കള്ളനെപ്പോലെ വരുന്നു! ഉണര്‍ന്നിരുന്നു തന്‍റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവന്‍ അനുഗൃഹീതന്‍! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”
Malayalam (ERV) WBTC Bible
ശ്രദ്ധിക്കൂ, ഞാനൊരു കള്ളനെപ്പോലെ വരും. ഉണര്‍ന്നു തന്‍റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരിക്കുന്നവന് സന്തോഷിക്കാം. എങ്കിലവനു നഗ്നനായി പോകേണ്ടിവരില്ല. ജനമദ്ധ്യത്തില്‍ അവനു ലജ്ജിക്കേണ്ടിവരില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. —
Malayalam 1992 MBSI
ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍. —
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍.
Malayalam Bible POC-ML 2013
ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്‌ജിതനായിത്തീരാതെ വസ്‌ത്രംധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”