Revelation 16:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ജലത്തിന്‍റെ അധിപനായ മാലാഖ ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഉണ്ടായിരുന്നവനും, ഇപ്പോഴും ഉള്ളവനും, പരിശുദ്ധനുമായ അങ്ങ് അവിടുത്തെ ന്യായവിധികളില്‍ നീതിമാനാകുന്നു.
Malayalam (ERV) WBTC Bible
അപ്പോള്‍ ജലത്തിന്‍റെ ദൂതന്‍ ദൈവത്തോടു പറയുന്നതു ഞാന്‍ കേട്ടു, “ആകുന്നവനും എപ്പോഴും ആയിരിക്കുന്നവനും നീയാകുന്നു. പരിശുദ്ധന്‍ നീയാകുന്നു. നിന്‍റെ ഈ വിധികളില്‍ നീ നീതിമാനാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
Malayalam 1992 MBSI
അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാന്‍ ആകുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ ജലത്തിന്‍െറ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്‌ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ, ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!