Revelation 16:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബലിപീഠവും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “അതേ, സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അങ്ങയുടെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ തന്നെ.”
Malayalam (ERV) WBTC Bible
യാഗപീഠം ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു, “അതേ, സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ ന്യായവിധികള്‍ സത്യസന്ധവും നീതിനിഷ്ഠവുമാകുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
Malayalam 1992 MBSI
അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്വണ്ണം യാഗപീഠവും: അതേ, സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
അപ്പോള്‍ ബലിപീഠംപറയുന്നതുകേട്ടു: അതേ, സര്‍വശക്‌ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു: “സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”