Revelation 17:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോള്‍ ഉണ്ട്. അപരന്‍ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാള്‍ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു.
Malayalam (ERV) WBTC Bible
രാജാക്കന്മാരില്‍ അഞ്ചു പേര്‍ മരണമടഞ്ഞു, രാജാക്കന്മാരില്‍ ഒരാള്‍ ഇപ്പോഴും ജീവിക്കുന്നു. അവസാനത്തെ രാജാവ് വരികയായി. അവന്‍ വരുന്പോള്‍ കുറച്ചു നേരം മാത്രമേ തങ്ങുകയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
Malayalam 1992 MBSI
അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ ഏഴ് രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവന് അല്പകാലം ഇരിക്കേണ്ടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ട്; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു.
Malayalam Bible POC-ML 2013
അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്‌. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയ കാലത്തേക്കേ ഇവിടെ വസിക്കുകയുള്ളൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്.