Revelation 17:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ അവര്‍ രാജാധികാരം പ്രാപിക്കേണ്ടവരാണ്.
Malayalam (ERV) WBTC Bible
“നീ കാണുന്ന പത്തു കൊന്പുകള്‍ പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ തങ്ങളുടെ രാജ്യത്തില്‍ ഭരണം നടത്തിയിട്ടില്ല. എന്നാല്‍ മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ ഭരിക്കാനുള്ള അധികാരം ഇവര്‍ക്കു ലഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
Malayalam 1992 MBSI
നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും.
Malayalam Bible POC-ML 2013
നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്മാരാണ്. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ് അവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും.