Revelation 17:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ മാലാഖ ആത്മാവില് എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങള് നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേല് ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു.
Malayalam (ERV) WBTC Bible
ആ ദൂതന് ആത്മാവില് എന്നെ ഒരു മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു ചുവന്ന മൃഗത്തിന്റെ മേല് കയറിയിരിക്കുന്ന ഒരു സ്ത്രീയെ ഞാന് കണ്ടു. മൃഗത്തിന്റെ പുറത്താകെ ദൈവദൂഷണപരമായ പേരുകള് എഴുതിയിരുന്നു. മൃഗത്തിന് ഏഴു തലയും പത്തുകൊന്പും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.
Malayalam 1992 MBSI
അവന് എന്നെ ആത്മാവില് മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള് ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള് നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല് ഒരു സ്ത്രീ ഇരിക്കുന്നതു ഞാന് കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അപ്പോൾ ഏഴ് തലകളും പത്തു കൊമ്പുകളും ഉള്ള, ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് എന്നെ ആത്മാവില് മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള് ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള് നിറഞ്ഞു കടുംചുവപ്പുള്ളൊരു മൃഗത്തിന്മേല് ഒരു സ്ത്രീ ഇരിക്കുന്നതു ഞാന് കണ്ടു.
Malayalam Bible POC-ML 2013
ആദൂതന് ആത്മാവില് എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള് നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്െറ മേല് ഇരിക്കുന്ന ഒരു സ്ത്രീയെ ഞാന് കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു.