Revelation 17:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.
Malayalam (ERV) WBTC Bible
നീ കണ്ട മൃഗം ഒരിക്കല്‍ ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്നില്ല. എന്നാല്‍ അത് അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നും വീണ്ടും വന്ന് നശിക്കും. മൃഗത്തെ കാണുന്പോള്‍ ഭൂവാസികള്‍ വിസ്മയിക്കും. കാരണം, അത് ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല, ഇനി ഉണ്ടാകും. ലോകാരംഭം മുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതപ്പെടാത്തവരാണ് ആ മനുഷ്യര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും.
Malayalam 1992 MBSI
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ട് അതിശയിക്കും.
Malayalam Bible POC-ML 2013
നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ ഇല്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്‌ഥാപനംമുതല്‍ ജീവന്‍െറ പുസ്‌ത കത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത തും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്‌മയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.