Revelation 17:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകള്‍. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു.
Malayalam (ERV) WBTC Bible
“ഇതു മനസ്സിലാക്കാന്‍ നിനക്കു ജ്ഞാനമുള്ള മനസ്സു വേണം. മൃഗത്തിന്‍റെ ഏഴു തലകള്‍ ആ സ്ത്രീ ഇരിക്കുന്ന ഏഴു പര്‍വ്വതങ്ങളാണ്. അവര്‍ ഏഴു രാജാക്കന്മാരുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
Malayalam 1992 MBSI
ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
Malayalam Bible POC-ML 2013
ഇവിടെയാണു ജ്‌ഞാനമുള്ള മനസ്‌സിന്‍െറ ആവശ്യം. ഏഴു തലകള്‍ ആ സ്‌ത്രീ ഉപവിഷ്‌ടയായിരിക്കുന്ന ഏഴു മലകളാണ്‌. അവ ഏഴു രാജാക്കന്‍മാരുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു;