Revelation 18:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്‍റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും.
Malayalam (ERV) WBTC Bible
അവളുടെ കഷ്ടത്തില്‍ അവര്‍ ഭയന്ന് അകന്നു നില്‍ക്കും. രാജാക്കന്മാര്‍ പറയും, “ദുരിതം! ദുരിതം! മഹാനഗരമേ, ശക്തമായ ബാബിലോന്‍ നഗരമേ! ഒരു മണിക്കൂറില്‍ നിന്‍റെ ശിക്ഷ നടപ്പായി!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
Malayalam 1992 MBSI
അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളുടെ പീഢ കണ്ട് ഭയപ്പെട്ട് ദൂരെ നിന്നു കൊണ്ട്, മഹാനഗരമായ ബാബിലോണേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും.
Malayalam Bible POC-ML 2013
അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട്‌ അവര്‍ പറയും: കഷ്‌ടം, കഷ്‌ടം മഹാനഗരമേ! സുശക്‌തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്‍െറ വിധി വന്നുകഴി ഞ്ഞല്ലോ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ! ശക്തിയുള്ള നഗരമേ! ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’ എന്നു പറയും.