Revelation 18:16 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
അവര്‍ പറയും: ‘ദുരിതം! മഹാനഗരത്തിന് എത്ര ദുരിതമായ അവസ്ഥ! അവള്‍ നേര്‍ത്ത വസ്ത്രങ്ങളും ധൂമ്രവും ചെങ്കുപ്പായങ്ങളും അണിഞ്ഞിരുന്നു. സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും കൊണ്ട് അവള്‍ തിളങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.
Malayalam 1992 MBSI
അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണവും കടുംചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ,
Malayalam Bible POC-ML 2013
മൃദുലവസ്‌ത്രവും ധൂമ്ര വസ്‌ത്രവും രക്‌താംബരവും ധരിച്ചതും സ്വര്‍ണവും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്‌ടം! കഷ്‌ടം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്; സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!