Revelation 18:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലില്‍ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോണ്‍നഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല.
Malayalam (ERV) WBTC Bible
ശക്തനായ ഒരു ദൂതന്‍ ഒരു വലിയ പാറയെടുത്തു. അതൊരു വലിയ തിരികല്ലിനോളം വലുതായിരുന്നു. ദൂതന്‍ കല്ല് സമുദ്രത്തിലേക്കെറിഞ്ഞു കൊണ്ടു പറഞ്ഞു, “അങ്ങനെയാണ് ബാബിലോന്‍ നഗരം വലിച്ചെറിയപ്പെടുക. പിന്നീട് നഗരം അവശേഷിക്കില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
Malayalam 1992 MBSI
പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ശക്തനായൊരു ദൂതന്‍ തിരികല്ലോളം വലുതായൊരു കല്ല് എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
Malayalam Bible POC-ML 2013
അനന്തരം, ശ ക്‌തനായ ഒരു ദൂതന്‍ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്: “മഹാനഗരമായ ബാബേൽ ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും, പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.