Revelation 18:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നില്‍നിന്നു കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളില്‍ ആരെയും ഇനിമേല്‍ നിന്നില്‍ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നില്‍ കേള്‍ക്കുകയില്ല.
Malayalam (ERV) WBTC Bible
വീണ വായിക്കുന്നവരുടെയും പുല്ലാങ്കുഴല്‍, കാഹളം എന്നിവ വായിക്കുന്ന സംഗീതജ്ഞരുടെയും സംഗീതം നിന്നില്‍ മുഴങ്ങുകയില്ല. ഒരു കരകൌശലശില്പിയും ഇനി നിന്നില്‍ കാണപ്പെടുകയില്ല. തിരികല്ലിന്‍റെ ശബ്ദം നിന്നില്‍ ഇനി കേള്‍ക്കില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.
Malayalam 1992 MBSI
വൈണികന്മാര്‍, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വൈണികന്മാര്‍, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.
Malayalam Bible POC-ML 2013
വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവ രുടെയും ശബ്‌ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്‌ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്‍െറ സ്വരം നിന്നില്‍നിന്ന് ഉയരുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല. ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും ഇനി നിന്നിൽ കാണുകയില്ല. ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം നിന്നിൽനിന്ന് ഉയരുകയുമില്ല.