Revelation 18:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിളക്കിന്‍റെ വെളിച്ചം ഇനിമേല്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേള്‍ക്കുകയില്ല. നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്‍റെ ഇന്ദ്രജാലപ്രയോഗത്താല്‍ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.”
Malayalam (ERV) WBTC Bible
ഒരു വിളക്കിന്‍റെ പ്രകാശം നിന്നിലിനി തെളിയുകയില്ല. വധൂവരന്മാരുടെ ശബ്ദം നിന്നിലിനി കേള്‍ക്കില്ല. നിന്‍റെ വ്യാപാരികള്‍ ലോകത്തിലെ ഏറ്റവും മഹാന്മാരായിരുന്നു. ജനതയെല്ലാം നിന്‍റെ മായാജാലത്താല്‍ വഞ്ചിതരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.
Malayalam 1992 MBSI
വിളക്കിന്റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്റെ ക്ഷുദ്രത്താല്‍ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിളക്കിന്‍റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്‍റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്‍റെ ക്ഷുദ്രത്താല്‍ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു.
Malayalam Bible POC-ML 2013
ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്‍െറ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്‍മാരായിരുന്നു. നിന്‍െറ ആഭിചാരംകൊണ്ട്‌ സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദീപവും ഇനി നിന്നിൽ ജ്വലിക്കുകയില്ല. വധൂവരന്മാരുടെ ഉല്ലാസഘോഷം ഇനി നിന്നിൽ കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു. ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.