Revelation 18:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം സ്വര്‍ഗത്തില്‍നിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാന്‍ കേട്ടു: “എന്‍റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളില്‍ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക!
Malayalam (ERV) WBTC Bible
അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറ്റൊരു ശബ്ദം കൂടി കേട്ടു: “എന്‍റെ ജനമേ, ആ നഗരത്തില്‍ നിന്നും പുറത്തു വരിക, അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകാതിരിക്കുക. എങ്കില്‍ നിങ്ങള്‍ക്കവളുടെ മേല്‍ വരാന്‍ പോകുന്ന ബാധകളൊന്നും പങ്കുവയ്ക്കേണ്ടി വരില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
Malayalam 1992 MBSI
വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഔഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ട്: എന്റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നും തന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേറൊരു ശബ്ദം സ്വര്‍ഗത്തില്‍നിന്നു പറയുന്നതായി ഞാന്‍ കേട്ടത്: എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടുപോരുവിന്‍.
Malayalam Bible POC-ML 2013
സ്വര്‍ഗത്തില്‍നിന്നു വേറൊരു സ്വരം ഞാന്‍ കേട്ടു: എന്‍െറ ജനമേ, അവളില്‍നിന്ന്‌ ഓടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതി ച്ചമഹാമാരികള്‍ നിങ്ങളെയും പിടികൂടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.