Revelation 18:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ ചെയ്തതുപോലെ അവള്‍ക്കു നിങ്ങള്‍ പകരം ചെയ്യുക; അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി തിരിച്ചുകൊടുക്കുക; അവള്‍ കലര്‍ത്തുന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുക.
Malayalam (ERV) WBTC Bible
അവള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നത് ആ നഗരത്തിനു നല്‍കുക. അവളുടെ ചെയ്തികള്‍ക്ക് ഇരട്ടിയോളം പ്രതിഫലം കൊടുക്കുക. അവള്‍ മറ്റുള്ളവര്‍ക്കായി തയ്യാറാക്കിയ വീഞ്ഞിന്‍റെ ഇരട്ടി വീര്യമുള്ള വീഞ്ഞ് അവള്‍ക്കായി ഒരുക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ;
Malayalam 1992 MBSI
അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്‍വിന്‍; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്കു ഇരട്ടിച്ചു കൊടുപ്പിന്‍; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്കു ഇരട്ടി കലക്കിക്കൊടുപ്പിന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്ക് പകരം ചെയ്‍വിന്‍; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്ക് ഇരട്ടിച്ചു കൊടുപ്പിന്‍; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലക്കിക്കൊടുപ്പിന്‍;
Malayalam Bible POC-ML 2013
അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെ കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക. അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.