Revelation 19:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം ഒരു വലിയ ജനക്കൂട്ടത്തിന്‍റേതുപോലെ തോന്നിക്കുന്ന ഒരു ഗംഭീരശബ്ദം സ്വര്‍ഗത്തില്‍ ഞാന്‍ കേട്ടു. “ഹല്ലേല്ലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
Malayalam (ERV) WBTC Bible
അതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയൊരു ജനക്കൂട്ടത്തിന്‍റേതു പോലെ വലിയ ശബ്ദം ഞാന്‍ കേട്ടു. അവള്‍ പറയുകയായിരുന്നു: “ഹല്ലെലൂയ്യാ! വിജയവും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്‍റേതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
Malayalam 1992 MBSI
അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷം ഞാൻ കേട്ട്: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ഞാന്‍ സ്വര്‍ഗത്തില്‍ വലിയോരു പുരുഷാരത്തിന്‍റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
Malayalam Bible POC-ML 2013
ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു: “ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,