Revelation 19:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല ജാതികളെയും അരിയുന്നതിന് അവിടുത്തെ വായില്‍നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറപ്പെടുന്നു. ഇരുമ്പുചെങ്കോല്‍കൊണ്ട് അവിടുന്ന് അവരെ ഭരിക്കും. സര്‍വശക്തനായ ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന മുന്തിരിച്ചക്ക് അവിടുന്നു ചവിട്ടും.
Malayalam (ERV) WBTC Bible
അവന്‍റെ വായില്‍ നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറത്തേക്കു വരുന്നു. ഈ വാള്‍ കൊണ്ടാണ് അവന്‍ രാഷ്ട്രങ്ങളെ തോല്പിക്കുക. അവന്‍ ഒരു ഇരുന്പു വടി ഉപയോഗിച്ച് രാജ്യങ്ങളെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്‍റെ ഭീകരമായ കോപത്തിന്‍റെ മുന്തിരിച്ചക്കില്‍ അവന്‍ മുന്തിരി പിഴിഞ്ഞെടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
Malayalam 1992 MBSI
രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജാതികളെ വെട്ടേണ്ടതിന് അവന്റെ വായിൽ നിന്നു മൂർച്ചയുള്ള ഒരു പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ട് അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍നിന്നു മൂര്‍ച്ചയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും; സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്ക് അവന്‍ മെതിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍െറ വായില്‍നിന്നു മൂര്‍ച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. സര്‍വ ജനതകളുടെയും മേല്‍ അതു പതിക്കും. ഇരുമ്പുദണ്‍ഡുകൊണ്ട്‌ അവരെ ഭരിക്കും. സര്‍വശക്‌തനായ ദൈവത്തിന്‍െറ ഉഗ്രക്രോധത്തിന്‍െറ മുന്തിരിച്ചക്ക്‌ അവന്‍ ചവിട്ടുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.