Revelation 19:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മാലാഖ സൂര്യനില്‍ നില്‌ക്കുന്നതാണു ഞാന്‍ പിന്നീടു കണ്ടത്. ആ ദൂതന്‍ മധ്യാകാശത്തില്‍ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
Malayalam (ERV) WBTC Bible
അപ്പോള്‍ ഒരു ദൂതന്‍ സൂര്യനില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ദൂതന്‍ അത്യുച്ചത്തില്‍ ആകാശത്തു പറക്കുന്ന മുഴുവന്‍ പക്ഷികളോടുമായി പറഞ്ഞു, “ദൈവത്തിന്‍റെ മഹാതിരുവത്താഴ ത്തിനായി കൂടിവരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
Malayalam 1992 MBSI
രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിന്‍ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ട്; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ദൂതന്‍ സൂര്യനില്‍ നില്ക്കുന്നത് ഞാന്‍ കണ്ടു; അവന്‍ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും;
Malayalam Bible POC-ML 2013
സൂര്യനില്‍ നില്‍ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മധ്യാകാശത്തില്‍ പറക്കുന്ന സകല പക്‌ഷികളോടും വലിയ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്‍െറ മഹാവിരുന്നിനു വരുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: