Revelation 19:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ വിധികള്‍ സത്യവും നീതിയുക്തവുമാകുന്നു. വേശ്യാവൃത്തികൊണ്ടു ലോകത്തെ നശിപ്പിച്ച മഹാവേശ്യയെ അവിടുന്നു വിധിച്ചു. തന്‍റെ ദാസന്മാരുടെ രക്തത്തിനുവേണ്ടി അവിടുന്ന് അവളോടു പകരം ചോദിച്ചു” എന്നാണു ഞാന്‍ കേട്ടത്.
Malayalam (ERV) WBTC Bible
അവന്‍റെ വിധികള്‍ സത്യസന്ധവും ന്യായയുക്തവും ആകുന്നു. മഹാവേശ്യാസ്ത്രീയെ നമ്മുടെ ദൈവം ശിക്ഷിച്ചു. വേശ്യാവൃത്തി വഴി ഭൂമിയെ ദുഷിപ്പിച്ചവളാണ് അവള്‍. തന്‍റെ ദാസന്മാരുടെ രക്തത്തിന് ദൈവം ആ വേശ്യയെ ശിക്ഷിച്ചിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.
Malayalam 1992 MBSI
വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന്‍ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്‍നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവന്‍ ശിക്ഷ വിധിച്ചു. തന്‍റെ ദാസന്മാരുടെ രക്തം അവളുടെ കൈയില്‍നിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.
Malayalam Bible POC-ML 2013
അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണവുമാണ്‌. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ. വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു; ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”